ഡോ.എം. എസ്. സുനിലിന്‍റെ 265 -മത് സ്നേഹഭവനം പുതുവത്സരത്തിൽ കുഞ്ഞമ്മയ്ക്ക്

konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 265 -മത് സ്നേഹഭവനം റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും സഹായത്താൽ ഏനാത്ത് ചരുവിളയിൽ കുഞ്ഞമ്മയ്ക്ക് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്.സുനിൽ നിർവഹിച്ചു.   വർഷങ്ങളായി വീടില്ലാത്ത അവസ്ഥയിൽ യാതൊരു നിവൃത്തിയുമില്ലാതെ എങ്ങോട്ട് പോകണമെന്ന് അറിയാതിരുന്ന അവസ്ഥയിൽ സുമനസ്സുകളുടെ കാരുണ്യത്തിൽ ഏകയായി കഴിഞ്ഞിരുന്ന കുഞ്ഞമ്മ തന്റെ 5 സെന്റ് സ്ഥലത്ത് ടീച്ചർ നിർമ്മിച്ചു നൽകുന്ന വീട് കാലശേഷം വീടോ സ്ഥലവും ഇല്ലാത്ത നിരാശ്രയരായ സ്ത്രീകൾക്ക് താൽക്കാലിക അഭയം ഒരുക്കുവാൻ നൽകാം എന്ന വ്യവസ്ഥയിൽ ടീച്ചറിന്റെ ചിക്കാഗോയിലെ സുഹൃത്തായ റീത്തയുടെ മക്കളായ റേച്ചൽ ജോർജിന്റെയും ആമി ജോർജിന്റെയും ജോലി കിട്ടിയതിന്റെ ആദ്യ ശമ്പളം ഉപയോഗിച്ചാണ് ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്.…

Read More