കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എം.എ.വൈ പദ്ധതിയില്‍ ഓഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍) സ്റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരില്‍ വ്യാജ വാട്ട്സ്അപ്പ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. പി.എം.എ.വൈ(ജി)യില്‍ ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് എട്ടു വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി തന്നിരുന്നത്. അങ്ങനെ ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജ പ്രചാരണങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ…
Read More