പത്തനംതിട്ട പനിച്ചു വിറക്കുന്നു :സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയുടെ കിമ്പളക്കാര്‍

പത്തനംതിട്ട : ജില്ലയില്‍ പനി പകര്‍ച്ച വ്യാധിയെ പോലെ പടരുമ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുപ്പതു ശതമാനം സര്‍ക്കാര്‍ ഡോക്ടര്‍ മാര്‍ സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട്‌ ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര്‍ മാര്‍ വീട്ടില്‍ രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര്‍ മാരുടെ വീട്ടിലെ ഈ രോഗി നോട്ടം നടക്കുന്നത് .സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ 11 മണി കഴിഞ്ഞേ ഈ ഡോക്ടര്‍മാര്‍ ഹാജര്‍ ഉള്ളൂ.രാവിലെയും വൈകുന്നേരവും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ രോഗം കണ്ടെത്തി ചികിത്സിക്കേണ്ടത് നേഴ്സ്സുമാരുടെ ഡ്യൂട്ടി ആയി മാറിക്കഴിഞ്ഞു.ഏറ്റവും കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്‌ രാവിലെയും വൈകിട്ടുമാണ് .ഈ സമയം ഡോക്ടര്‍ ഇല്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടും .അഞ്ഞൂറും ആയിരം രൂപയും സ്വകാര്യ ആശുപത്രികള്‍ ഈടാക്കുകയും ഇല്ലാത്ത രോഗത്തിന് വരെ രക്ത പരിശോധന ,മല മൂത്ര…

Read More

പേര് പത്തനംതിട്ട ജനറല്‍ ആശുപത്രി :ശുചിമുറികളില്‍ റേഷന്‍ രീതിയില്‍ വെള്ളം കിട്ടുന്ന ഏക സ്ഥലം

  ആതുര രംഗത്ത് പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഒരിക്കല്‍ പോലും കിടത്തി ചികിത്സ കിട്ടല്ലേ എന്നാണ് രോഗാവസ്ഥയില്‍ ഉള്ളവരുടെ പ്രാര്‍ഥന .ശബരിമല വാര്‍ഡിലെ ശുചിമുറികളില്‍ .പ്രാഥമിക ആവശ്യത്തിന് വെള്ളം വേണമെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മേലെയാണെന്ന് ഉള്ള ഭാവം ഉള്ള സെക്യൂരിറ്റി ജീവനക്കാര്‍ കനിയണം .ഇവിടെ സെക്യൂരിറ്റി ജീവനക്കാരാണ് വെള്ളം പമ്പ് ചെയ്യുന്നത് .ആവശ്യത്തിന് വെള്ളം ടാങ്കില്‍ നിറക്കാറില്ല.വെള്ളം തീര്‍ന്നാല്‍ മലമൂത്രവിസര്‍ജ്ജനം പോലും തടയുന്ന മനുഷ്യാവകാശ ലംഘനം ഉണ്ടാകുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ആശുപത്രി സൂപ്രണ്ട്‌ ഇവരൊന്നും തന്നെ ആശുപത്രിയുടെ ഓഫീസ്സ് കാര്യം അല്ലാതെ രോഗികള്‍ എങ്ങനെ കിടത്തി ചികിത്സാ വാര്‍ഡില്‍ കിടക്കുന്നു എന്ന് തിരക്കുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൊട്ടിപൊളിഞ്ഞ തെങ്കിലും ഉള്ള ശുചിമുറിയില്‍ വെളളമില്ല, പരാതി പറഞ്ഞതിന് രോഗിയായ വീട്ടമ്മക്കും ഭര്‍ത്താവിനും സെക്യൂരിറ്റി ജീവനക്കാരുടെ വക അസഭ്യവര്‍ഷം. സി റ്റി സ്‌കാന്‍ കഴിഞ്ഞ്…

Read More