ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് സമൂഹം കരുണ കാണിക്കണമെന്നും എച്ച്.ഐ.വി ബാധിതര്‍ ഉള്‍പ്പടെയുള്ളവരെ ഒറ്റപ്പെടുത്തുന്നത് ക്രൂരതയാണെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പുതിയ സങ്കീര്‍ണമായ വൈറസുകളെ സൃഷ്ടിക്കും. ഇതിനെതിരെ നിതാന്ത ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍ എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഡ്‌സ്ദിനാചരണത്തോടനുബന്ധിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാപഞ്ചായത്ത ്പ്രസിഡന്റ് വിതരണം…
Read More