ജില്ല ഭക്ഷ്യസുരക്ഷാ ലാബ് പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

അത്യാധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ ജില്ല ഭക്ഷ്യസുരക്ഷാ ലാബിലൂടെ സഫലമായത് പത്തനംതിട്ടയുടെ സ്വപ്നമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയില്‍ ജില്ല ഭക്ഷ്യസുരക്ഷാ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആസ്ഥാനത്തിന്റെ വികസന സാക്ഷ്യമാണ് ലാബ്. കേരളത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ്  ഒരു ഭക്ഷ്യ സുരക്ഷ ലാബ്  സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് നാലാമത്തെതാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ലാണ് ആദ്യത്തെ ഭക്ഷ്യസുരക്ഷാ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന്…

Read More