konnivartha.com; വോട്ടിംഗ് മെഷീനുകളുടെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് പത്തനംതിട്ട ജില്ലയിലെ 12 വിതരണ കേന്ദ്രങ്ങളില്‍ തുടങ്ങി . കൈപ്പറ്റിയ സാധനങ്ങളുമായി ചുമതലക്കാര്‍ തങ്ങളുടെ ബൂത്തിലേക്ക് പോയി . ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി . പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലായി 833 നിയോജകമണ്ഡലങ്ങളിലും എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 നിയോജകമണ്ഡലങ്ങളിലും നാല് നഗരസഭകളിലായി 135 നിയോജകമണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തില്‍ 17 നിയോജകമണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പത്തനംതിട്ട ജില്ലയില്‍ ആകെ 4,90,838 പുരുഷന്മാരും 5,71,974 വനിതകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പടെ 10,62,815 വോട്ടര്‍മാരാണുള്ളത്. 1640 പുരുഷന്മാരും 1909 വനിതകളും ഉള്‍പ്പെടെ 3549 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. തിരഞ്ഞെടുപ്പിന് 1225 പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചു. വോട്ടെടുപ്പിനായി ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തികരിച്ച 2210…
Read More