KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്. മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്. മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…
Read Moreടാഗ്: dileep
നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് :പോലീസ്സ് ഭാഗത്ത് വീഴ്ച
മലയാളത്തിലെ പ്രമുഖ് നടി ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപെട്ട സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ്സ് ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി .സംഭവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും സിനിമാ കഥ പോലെ നീണ്ടു പോവുകയാണ് ഈ കേസ് .ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടന്‍ ദിലീപിന് അയച്ചതെന്നു കരുതുന്ന കത്ത് പുറത്തായി .വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. എന്‍റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണം – കത്തില്‍ എഴുതിയിരിക്കുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന്…
Read Moreദിലീപും കാവ്യാമാധവനും ഒരേ വേദിയില്‍ വീണ്ടും കണ്ടു മുട്ടി
സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു.. നൃത്ത ഹാസ്യ – ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ ഹരിശ്രീ യൂസഫ് , സുധീര്‍ പറവൂര്‍ , ഏലൂര്‍ ജോര്‍ജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവര്‍ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍, സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി. കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്‌ലോറിഡയിലെ യുവ ഡാന്‍സേര്‍സും പ്രശസ്ത കൊറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ മികച്ച അവതരണത്തില്‍…
Read More