മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ന് രോഗലക്ഷണങ്ങള് കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 14കാരനുമായി സമ്പര്ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ ഉണ്ട് . ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ…
Read Moreടാഗ്: died
സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി: പത്തനംതിട്ട സ്വദേശി അരവിന്ദ് (23) മരണപ്പെട്ടു
konnivartha.com: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് (23) ആണ് മരിച്ചത്. ഓമല്ലൂര് ഐമാലി നിവാസിയാണ് .ജോലിയ്ക്ക് കയറിയിട്ട് 23 ദിവസം മാത്രം .രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഫാക്ടറിയിൽ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുണ്ടായപ്പോൾ അകത്തുണ്ടായിരുന്ന തൊഴിലാളികളിൽ പലരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. എന്നാൽ അവിടെ കുടുങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് തെരച്ചിൽ നടത്തുകയാണ് അഗ്നിശമനസേന. തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം.
Read More