ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന്

പരിഗണിക്കുന്നത് ക്രൈംബ്രാഞ്ചിലെ പരാതികള്‍ കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവിയുടെ ജനുവരി എട്ടിന് നടക്കുന്ന ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദേ്യാഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രതേ്യകത. പോലീസ് ഉദേ്യാഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Read More