ജില്ലാ ആശുപത്രിയില്‍ ഒന്നര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

  കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യത്തെ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി കോവിഡ് രോഗം ബാധിച്ചവര്‍ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള നെഗറ്റിവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവും ഓപ്പറേഷന്‍ തീയേറ്ററും സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യത്തെ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേത്. നെഗറ്റീവ് പ്രഷര്‍ ഐസിയുവിലൂടെ കോവിഡ് രോഗികളുടെ ഇടയിലുണ്ടാകുന്ന അണുബാധ തടയുന്നതിനും ഇവരെ ചികില്‍സിക്കുന്ന മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടാകുന്നത് തടയിടാനും കഴിയും. ഒരു മണിക്കൂറില്‍ എട്ട് തവണ വായൂ ശുദ്ധീകരിക്കാന്‍ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവിലൂടെ സാധിക്കും എന്നതിനാല്‍ കോവിഡ് അല്ലാതെ വായുവില്‍ കൂടി പകരുന്ന മറ്റ് അസുഖങ്ങള്‍ക്കും നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയു ഫലവത്താണ്. 10 ബെഡുകളാണ് ഐസിയുവില്‍ ഉള്ളത്. ഇതേ…

Read More