konnivartha.com: വേനല്‍ക്കാലമായിട്ടും ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. നാല് തരം വൈറസുകള്‍ ഡെങ്കിപ്പനി പരത്തുന്നുണ്ട്. ഒരു തവണ രോഗം വന്നവര്‍ക്ക് രണ്ടാം തവണ മറ്റൊരു വൈറസണ് രോഗം പകര്‍ത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടകരമാവാനും മരണം സംഭവിക്കാനും കാരണമായേക്കാം. ഫ്രിഡ്ജ് ഒന്നു നോക്കണേ വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരുദിവസമെങ്കിലും പരിശോധിക്കണം. ഫ്രിഡ്ജിനു പിറകില്‍ വെള്ളം ശേഖരിക്കുന്ന ട്രേയില്‍ കൊതുക് മുട്ടയിടാം. ഒരാഴ്ചയാണ് മുട്ട വിരിഞ്ഞു വരാനുള്ള സമയം. അതിനുള്ളില്‍ അവ നശിപ്പിക്കാന്‍ കഴിയണം. ഇന്‍ഡോര്‍പ്ലാന്റുകള്‍ വെക്കുന്ന പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ക്കിടയില്‍ വെക്കുന്ന ട്രേ, എന്നിവയിലെ വെള്ളവും കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കും. ഇവയിലെ വെള്ളവും ആഴ്ചയിലൊരിക്കല്‍ മാറ്റാന്‍ ശ്രദ്ധിക്കണം. വീടുകളിലും നിര്‍മാണ സ്ഥലങ്ങളിലും…
Read More