ഡെങ്കിപ്പനി മലേറിയ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം

  konnivartha.com: സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ രാജ്യത്തെ ഡെങ്കിപ്പനിയുടെയും മലേറിയയുടെയും നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. അവലോകന വേളയിൽ, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലുമുള്ള ഇപ്പോളത്തെ സ്ഥിതിയും പ്രധാന വെല്ലുവിളികളും നദ്ദ വിലയിരുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവാഹക ജീവികൾ വഴിയുണ്ടാകുന്ന പകർച്ചവ്യാധികളുടെ ആഘാതം കുറയ്ക്കുന്നതിൽ നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും, പ്രത്യേകിച്ച് ഈ ഉയർന്ന അപകടസാധ്യതയുള്ള കാലയളവിൽ, പ്രതിരോധ, നിയന്ത്രണ നടപടികൾ ഊർജിതമാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സമൂഹങ്ങളോടും അഭ്യർത്ഥിച്ചു. ഡെങ്കിപ്പനി, മലേറിയ എന്നിവ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി വരും മാസങ്ങളിൽ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികളും സമൂഹാവബോധ പ്രവർത്തനങ്ങളും ഊർജിതമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രി എല്ലാ മുഖ്യമന്ത്രിമാരോടും ആഹ്വാനം ചെയ്തു. രോഗാണുക്കൾ വഴി പകരുന്ന രോഗങ്ങൾക്കെതിരെ അടിയന്തരവും ഏകോപിതമാവുമായ നടപടിയുടെ ആവശ്യകത ശ്രീ.…

Read More

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു : അതീവ ജാഗ്രത

  മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ…

Read More