ഡല്‍ഹി സ്‌ഫോടനം:രാജ്യ വ്യാപകമായി ജാഗ്രത പ്രഖ്യാപിച്ചു : കേരളത്തിലും പോലീസ് പരിശോധന ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി .ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുക്കളോ സാധനങ്ങളോ കാണുകയാണെങ്കില്‍ 112-ല്‍ വിളിച്ച് അറിയിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി .കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി വരുന്നു .
Read Moreടാഗ്: delhi news
ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം: മഹാരാഷ്ട്രയിലും അതീവ ജാഗ്രത
ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിച്ചു നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു..പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി
Read Moreഅരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഡൽഹിയിൽ പുതിയ സർക്കാരുണ്ടാക്കാൻ നിയുക്ത മുഖ്യമന്ത്രി അതിഷി ഗവർണറോട് അവകാശവാദം ഉന്നയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്രിവാള് ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അന്ന് പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസത്തിനകം തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം.
Read Moreപരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി: 2 വിദ്യാർത്ഥിനികൾ മരണപ്പെട്ടു
ദില്ലി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെൻ്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധനനടത്തി .കനത്ത മഴയെ തുടര്‍ന്നാണ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തിൽ ഒഴുകി എത്തുകയായിരുന്നു .
Read More