കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം സാധ്യമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയതോതില്‍ വ്യാവസായിക മാലിന്യങ്ങള്‍ ഒന്നും ഇല്ലാത്ത ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സമ്പൂര്‍ണ ശുചിത്വം വേഗത്തില്‍ കൈവരിക്കാന്‍ സാധിക്കും. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളാണ് ജില്ലയില്‍ നടന്നു വരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി മനസിലാക്കുന്നതിന് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കണം. ജില്ലയില്‍ 27 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിത കര്‍മ സേനയ്ക്ക് ലഭിക്കുന്ന യൂസര്‍ ഫീ 30 ശതമാനത്തില്‍ താഴെയാണ്. ഇത് പരിഹരിച്ച് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും…
Read More