ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാ ബാനു അറിയിച്ചു. വീട്ടില്‍ നിന്ന് തുടങ്ങാം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും പുറത്തും ശുദ്ധജലം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ മുട്ടയിട്ട് വളരുന്നു. ഒരു ചെറിയ സ്പൂണ്‍ വെള്ളത്തില്‍പോലും ഇവയ്ക്ക് വളരാന്‍ കഴിയും. വീടിനുള്ളില്‍ വെള്ളം നിറച്ച പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ കൊതുകു കടക്കാത്തവിധം അടപ്പോ തുണിയോ വലയോകൊണ്ട് മൂടി സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളില്‍ നിന്നും ആദ്യം നിറച്ചവ ആദ്യം ഉപയോഗിക്കണം. പാത്രങ്ങള്‍ ഉരച്ച് കഴുകിയതിന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിനു പുറകുവശത്തെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, എ.സി മെഷീന്റെ അടിയിലെ ട്രേ എന്നിവയിലെ വെള്ളം രണ്ടു ദിവസത്തിലൊരിക്കല്‍ കളയുകയോ തുടച്ചുമാറ്റുകയോ ചെയ്യണം. ടെറസ്, സണ്‍ഷെയ്ഡുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുക്കി കളയണം. ഓവര്‍…
Read More