ചെന്നൈയിലെ പ്രളയം സംബന്ധിച്ച് ബന്ധപ്പെടുവാൻ തമിഴ് നാട് എസ്.ഡി.എം.എയുടെ ഈ.ഒ.സി WhatsApp നംബർ ചുവടെ ചേർക്കുന്നു. 9445869848 ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് മിഗ്ജാം ചുഴലിക്കാറ്റ് നിലവിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5 നു രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ /…
Read More