ഡിറ്റ്‌വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി

    വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്കുളള യാത്രയ്ക്കിടെ ഡിറ്റ്‌വാ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ കേരളീയരായ 237 പേര്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. ഇവര്‍ക്കാവശ്യമായ അവശ്യ സഹായങ്ങളും ലഭ്യമാക്കി. ഇവര്‍ക്ക് വീടികളിലേയ്ക്ക് പോകുന്നതിനായി എറണാകുളത്തേയ്ക്ക് രണ്ട് ബസ്സുകളും നോര്‍ക്ക ഏര്‍പ്പാടാക്കി. രാത്രി 12.45 ന് മറ്റൊരു വിമാനത്തില്‍ 80 ഓളം പേര്‍ കൂടി തിരുവനന്തപുരത്തെത്തി. നിലവില്‍ ശ്രീലങ്കയില്‍ കുടുംങ്ങിയിട്ടുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയിട്ടുള്ള അടിയന്തര ഹെല്‍പ്പ് ഡെസ്‌ക്കില്‍ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.

Read More

ഡിറ്റ് വാചുഴലിക്കാറ്റ് : താപനില കുറഞ്ഞു :തണുപ്പിന് കാഠിന്യമേറി

  konnivartha.com; വൃശ്ചിക മാസത്തിലെ സാധാരണ തണുപ്പിനെ അപേക്ഷിച്ച് കാലാവസ്ഥയില്‍ വ്യതിയാനം .ഡിറ്റ് വാചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കാലാവസ്ഥയില്‍ വളരെയേറെ മാറ്റങ്ങള്‍ വന്നു . രണ്ടു ദിവസമായി കേരളത്തില്‍ മഞ്ഞും കനത്ത തണുപ്പും ആണ് . തണുപ്പിന് കാഠിന്യമേറി. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ശ്രീലങ്കക്കും മുകളിലായി ഡിറ്റ് വാ ( Ditwah ) ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നു. വടക്ക്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ കൂടി വടക്ക്–വടക്കു പടിഞ്ഞാറ് ദിശയിൽ, ഡിറ്റ് വാ ചുഴലിക്കാറ്റ്‌ നീങ്ങുമ്പോൾ തമിഴ്നാട് തീരത്തിൽ നിന്ന് കുറഞ്ഞത് യഥാക്രമം ഇന്ന് (29 നവംബർ) അർദ്ധരാത്രിയോടെ 60 കിലോമീറ്റർ, നാളെ (30 നവംബർ) രാവിലെ 50 കിലോമീറ്റർ, വൈകുന്നേരം 20 കിലോമിറ്റർ…

Read More