ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടുന്നു

  konnivartha.com; സൈബര്‍ തട്ടിപ്പുസംഘത്തിന്‍റെ വലയില്‍ വീഴരുത് . ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു നിയമം ഇല്ല . പലര്‍ക്കും പണം നഷ്ടമായി . ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍ മൂലം ചിലര്‍ക്ക് പണം നഷ്ടമായില്ല . ബാങ്ക് ഇടപാടുകള്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് കടന്നതോടെ സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ ആണ് “ക്രിമിനലുകള്‍ “കൈക്കലാക്കുന്നത് . ബാങ്ക് ജീവനക്കാര്‍ കൃത്യമായ സമയത്ത് ഇടപെട്ടതോടെ വയോധികനില്‍നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുസംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു . ഫെഡറല്‍ ബാങ്ക് പത്തനംതിട്ട കിടങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരുടെ ഇടപെടലിലാണ് സൈബര്‍ തട്ടിപ്പിനുള്ള നീക്കം പൊളിച്ചത്.45 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് ബാങ്കിലെത്തിയതോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ജീവനക്കാര്‍ സംഭവം ഡിജിറ്റല്‍ തട്ടിപ്പ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ പണം നഷ്ടമായില്ല . വാട്‌സാപ്പ് നമ്പറില്‍നിന്നാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത് . മുംബയില്‍ ഉള്ള മകനെ…

Read More