അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം

  konnivartha.com/ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്. കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപിൽ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം. ഗൗതമൻ, രാജീവ്‌, അമൽ, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, കാർത്തിക്, അനു, അർജുൻ, വസുദേവ് എന്നിവരടങ്ങിയ പതിനൊന്നംഗ സംഘം ചടുലമായ ചുവടുകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ നിറഞ്ഞ കൈയ്യടികൾ സ്വീകരിച്ചാണ് മടങ്ങിയത്.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 26/11/2024 )

  25,000 രൂപ പിഴയിട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വകുപ്പ് സന്നിധാനത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനകളെ തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സന്നിധാനത്ത് നടന്ന 17 പരിശോധനകളിൽ ന്യുനത കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. മണ്ഡലകാലം അവസാനിക്കുന്നത് വരെ കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്തർക്ക് ആശ്വാസമായി ഊട്ടുപുര: അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോർഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ…

Read More