കോന്നി മെഡിക്കല്‍ കോളജില്‍ സിടി സ്‌കാന്‍ മെഷീന്‍റെ  ഉദ്ഘാടനം നടന്നു

konnivartha.com: കോന്നി മെഡിക്കല്‍ കോളജിനെ എത്രയും വേഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ സിടി സ്‌കാന്‍ മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വളരെ കുറച്ച് മെഡിക്കല്‍ കോളജുകളില്‍ മാത്രമുള്ള 128 സ്ലൈസ് സിടി സ്‌കാനര്‍ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വിവിധ രോഗനിര്‍ണയങ്ങള്‍ക്കുള്ള സിടി സ്‌കാന്‍ സൗകര്യം സാധാരണക്കാര്‍ക്ക്  ഇനി സൗജന്യമായോ വളരെ കുറഞ്ഞ ചെലവിലോ ലഭ്യമാകും. മൂന്നു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമിന്റെ നിര്‍മാണം പുരോഗമിക്കുന്നു.  ബ്ലഡ് ബാങ്കിനായി 85 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഉടന്‍ എത്തും. ബ്ലഡ് ബാങ്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 8.5 ലക്ഷം രൂപയും അനുവദിച്ചു. പീഡിയാട്രിക്…

Read More