വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം : സിആർപിഎഫ് ബാൻഡ് പ്രകടനം സംഘടിപ്പിച്ചു

  konnivartha.com; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പള്ളിപുറത്തെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷിക സ്മരണയ്ക്കായി തിരുവനന്തപുരത്തെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിച്ചു. ഗ്രൂപ്പ് സെന്റർ ഡിഐജി പിഎംജി ശ്രീ ധർമ്മേന്ദ്ര സിംഗ് സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ദേശസ്നേഹ പൈതൃകം ഉയർത്തിപ്പിടിക്കാനും ആഘോഷിക്കാനുമുള്ള സേനകളുടെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു പ്രകടനം. ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വന്ദേമാതരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ അനുസ്മരണ ആഘോഷത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 2026 നവംബർ 7 വരെ ആഘോഷങ്ങൾ തുടരും

Read More

നക്‌സല്‍ ആക്രമണം; മലയാളിയടക്കം രണ്ട്‌ സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

  ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട് . സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. വീരമൃത്യു വരിച്ച വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജഗർഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. മൃതദേഹങ്ങൾ അടുത്തുള്ള ക്യാമ്പിലെത്തിച്ചെന്ന് പോലീസ് അറിയിച്ചു. കൂടുതൽ സേനയെ പ്രദേശത്ത് അയച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു .

Read More

ആലപ്പുഴ സ്വദേശി വിനോദ് കാര്‍ത്തിക് പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്റര്‍ ഡിഐജി

  konnivartha.com : സിആര്‍പി എഫിന്റെ തിരുവനന്തപുരത്തെ പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി ആയി വിനോദ് കാര്‍ത്തിക് ചുമതലയേറ്റു.   1994 ല്‍ അസിസ്റ്റന്റ് കമ്മാന്‍ഡന്റ് ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒഡീഷ സെക്ടറില്‍ ഭുവനേശ്വര്‍ സിആര്‍പിഎഫില്‍ ഡിഐജിപി ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്.

Read More