പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നു
Read Moreടാഗ്: crime kerala
കോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍
konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ അമീർ ഹുസൈൻ (24), ആസാം ചപ്പാരി ചിലക്കദാരി പി ഓയിൽ, ചോണിപ്പൂർ ജില്ലയിൽ അസ്മത്ത് അലിയുടെ മകൻ റബീകുൽ ഇസ്ലാം(25), അസാം ബാർപ്പെട്ട ബാഷ്ബറ കോലാപുട്ടിയ പി ഓയിൽ ഹൈദർ അലിയുടെ മകൻ കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബംഗാൾ സ്വദേശിനിയായ യുവതി കോന്നിയിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിന്റെ ഉടമ ആനകുത്തി ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലെ മുറിയിൽ മൂന്ന് ദിവസമായി ഇവരെ താമസിപ്പിച്ചുവരുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത മുറിയിൽ ആസ്സാം സ്വദേശിയായ കരിമുല്ല വാടകയ്ക്ക്…
Read More