ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം:പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു

  ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം .അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഹീറോകള്‍. Tilak Varma The Hero As India Beat Pakistan In Thriller To Clinch Asia Cup 2025 Tilak Varma saved his best for the last and played the innings of…

Read More

ഏഷ്യാകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ ഫൈനൽ:28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം

  ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി . ഇതോടെ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ മത്സരം 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും . പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ് 20 ഓവറിൽ 9ന് 124. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.

Read More

ജോ റൂട്ട്:6000 റണ്‍സ് നേട്ടം

  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി ഇംഗ്ലീഷ് താരം ജോ റൂട്ട്.69-ാം ടെസ്റ്റിലാണ് റൂട്ട് 6000 റണ്‍സെടുത്തത്‌.ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരായ സെഞ്ചുറിയോയെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു . രണ്ടാം ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളടക്കം 105 റണ്‍സെടുത്തു.ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.സച്ചിന്‍ തെണ്ടുല്‍ക്കര്‍ (51), ജാക്ക് കാലിസ് (45), റിക്കി പോണ്ടിങ് (41) എന്നിവര്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.

Read More

ഐപിഎൽ കിരീടം :റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു

  ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെം​ഗളൂരുവിന്റെ വിജയം . പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ‌ പോരാട്ടം വിഫലമായി. പഞ്ചാബിന് ജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലിയ്ക്ക് കപ്പ് ലഭിക്കുന്നത്.ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ .

Read More

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : പാകിസ്താനെതിരേ ആറു വിക്കറ്റിന്‍റെ ജയവുമായിഇന്ത്യ സെമിയില്‍

  ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.   വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.

Read More