സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു

  സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ജില്ലാ കമ്മറ്റിയിലാണ്ഒമ്പത് അം​ഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായി രാജു ഏബ്രഹാം, പി ബി ഹർഷകുമാർ, ആർ സനൽകുമാർ, പി ആർ പ്രസാദ്, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ കോമളം അനിരുദ്ധൻ, സി രാധാകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. പി ബി ഹർഷകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.  

Read More

രാജു ഏബ്രഹാം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

  konnivartha.com: റാന്നി മുന്‍ എം എല്‍ എ രാജു ഏബ്രഹാമിനെ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു .സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ അഞ്ച് അം​ഗങ്ങൾ പുതുമുഖങ്ങളാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. 25 വർഷം റാന്നി എംഎൽഎയായിരുന്നു.1961 ജൂൺ 30ന് ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1996ൽ ആദ്യമായി നിയമസഭയിലെത്തി. ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജു ഏബ്രഹാം, എ പത്മകുമാർ, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ആർ സനൽകുമാർ, പി ബി ഹർഷകുമാർ, ഒമല്ലൂർ ശങ്കരൻ, പി ആർ പ്രസാദ്, എൻ സജികുമാർ, സക്കീർ ഹുസൈൻ, എം വി സഞ്ചു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ,…

Read More

സി പി ഐ (എം )പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…

Read More

സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‌ കോന്നിയില്‍ ഇന്ന് കൊടി ഉയരും

  konnivartha.com: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ സിപിഐ എം നേടിയ വളര്‍ച്ച ഏറെ അഭിമാനാര്‍​ഹമാണെന്ന് സി പി ഐ (എം ) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും പ്രസ്ഥാനത്തിലേക്ക് വലിയതോതില്‍ ജനവിഭാ​ഗം വന്നു ചേരുന്നു. പാര്‍ടിയുടെ വളര്‍ച്ചയോടൊപ്പം ജില്ലയുടെ വികസന രം​ഗത്തും മുമ്പൊരുകാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതും ഇക്കാലയളവിലാണ്. 24–-ാം പാര്‍ടി കോണ്‍​ഗ്രസിന് മുന്നോടിയായി കോന്നിയില്‍ ശനിയാഴ്ച തുടങ്ങുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ജില്ലാ നേതൃത്വത്തിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പാർടി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ഇക്കാലയളവിൽ അണിചേർന്നു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിന്ന് അവയ്ക്ക് പരിഹാരം കണ്ടെത്താനും പാർടി എപ്പോഴും മുന്നിട്ട് പ്രവർത്തിച്ചിട്ടുണ്ട്. 28, 29, 30 തീയതികളിലായി സീതാറാം യെച്ചൂരി ന​ഗറിൽ (വകയാർ…

Read More

സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( ഡിസംബര്‍ 27-30 )

  konnivartha.com: സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാനൊരുങ്ങി കോന്നി. റോഡ് വശങ്ങളിൽ പ്രചാരണ ബോർഡുകളും കൊടികളും ലൈറ്റ് ബോർഡുകളും നിറഞ്ഞതോടെ കോന്നി ചുവന്നു തുടങ്ങി. വ്യത്യസ്‌തങ്ങളായ കമാനങ്ങളും ക്രിസ്‌മസ് നക്ഷത്രങ്ങളും സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും പ്രചാരണത്തിന് മിഴിവേകുന്നു. അഞ്ച് പഞ്ചായത്തുകളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഞ്ച് സെമിനാറുകൾ നടന്നു. കോന്നി ചന്ത മൈതാനിയിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായിരുന്നു. മലയാലപ്പുഴയിൽ നടന്ന വനിതാ സെമിനാറിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. വകയാറിൽ നിത്യ ചൈതന്യയതിയുടെ മണ്ണിൽ നവോത്ഥാനത്തെ ആസ്‌പദമാക്കി നടന്ന സെമിനാർ ചരിത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതായിരുന്നു. പ്രമാടത്ത് കർഷക സെമിനാറും കൈപ്പട്ടൂരിൽ ശാസ്ത്ര സെമിനാറും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ബ്രാഞ്ചടിസ്ഥാനത്തിൽ സിപിഐ എം പ്രവർത്തകർ സമ്മേളന വിജയത്തിന്‌ രാപ്പകൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആദ്യമായി കോന്നിയിൽ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവർത്തകരും.…

Read More

സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറിയായി ശ്യാംലാലിനെ തെരഞ്ഞെടുത്തു

  konnivartha.com: കോന്നി ഏരിയായിലെ ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സി പി ഐ എം കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏരിയായിലെ മുഴുവൻ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതിയുടെ പ്രവർത്തങ്ങൾ മുടങ്ങിയിരിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയ്ക്കായി കുഴിച്ച റോഡുകൾ മെയ്ൻ്റൻസ് ചെയ്തിട്ടില്ല. കോടികളുടെ നഷ്ടമാണ് പഞ്ചായത്തുകൾക്കുണ്ടായിട്ടുള്ളത്. ഇതു മൂലം പുതിയ റോഡുകളും നിർമിക്കാൻ സാധിക്കുന്നില്ല. വാട്ടർ ടാങ്ക്, കിണർ എന്നീ വർക്കുകളുടെ ടെണ്ടർ നടപടികളും ആയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ അടിയന്തിര പൂർത്തീകരണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.തോട്ടം മേഖലയിലെ തമിഴ് വംശജരുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, കോന്നി ടൗണിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കണമെന്നും, ജില്ലയ്ക്കും, ശബരിമല തീർഥാടകർക്കും ഗുണകരമായ ശബരി റെയിൽ പദ്ധതി നടപ്പാക്കുക, കോന്നി കേന്ദ്രീകരിച്ച് ഗവ.പോളിടെക്നിക് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21…

Read More

ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം

    ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ബാലികാസദനത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു . ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്,…

Read More