സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…
Read More