കോവിഡ് വർദ്ധനവ്: പെൻസിൽവാനിയായില്‍ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

രാജു ശങ്കരത്തിൽ @കോന്നി വാര്‍ത്ത ഡോട്ട് കോം / ഫിലഡൽഫിയ ഫിലഡൽഫിയാ: ( പെൻസിൽവാനിയ): ദ്രുതഗതിയിലുള്ള കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലും, മരണ നിരക്കുകൾ ഏറുന്നതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ സംസ്ഥാനം തയ്യാറായിക്കഴിഞ്ഞു. ദൈനംദിന കേസുകളുടെ എണ്ണം കഴിഞ്ഞ സ്പ്രിംഗ് ലെവലിനേക്കാൾ വളരെ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ സെക്രട്ടറി ഡോ. റേച്ചൽ ലെവിൻ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.   വീട് വിട്ട് പുറത്തിറങ്ങിയാൽ മാസ്ക്ക് നിർബന്ധം എന്ന നിയമം ആദ്യമായി പുറപ്പെടുവിച്ചത് ഏപ്രിൽ മാസത്തിൽ ആയിരുന്നു. ആ നിയമം വീണ്ടും ശക്തവും കർശനവുമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ വീടിനുള്ളിൽ പോലും സാമൂഹ്യ അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും തയ്യാറാവണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. ഇതിനർത്ഥം “നിങ്ങൾക്ക് 6 അടി അകലെ നിൽക്കാൻ കഴിയുമെങ്കിലും, നിങ്ങളുടെ വീട്ടിലെ അംഗങ്ങൾ ഒഴികെയുള്ള ആളുകളുമായി നിങ്ങൾ അകത്ത്…

Read More