കോവിഡ് 19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെയും ഉത്തരവുകള്‍ക്കു വിധേയമായി ദുരന്ത നിവാരണ നിയമം 2005 ലെ സെക്ഷന്‍ 26(2), 30, 33, 34 പ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ വരവ് പോക്ക് നിരീക്ഷിക്കാനായി അവരുടെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമുളള ശുചീകരണ സാമഗ്രികള്‍ (സാനിറ്റൈസര്‍, സോപ്പ്, വെള്ളം) ഉപഭോക്താക്കള്‍ക്കായി പ്രവേശനകവാടത്തില്‍ തന്നെ സജ്ജമാക്കണം. മാസ്ക് ധരിക്കാതെ എത്തുന്ന ആളുകള്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മാസ്ക് ധരിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ…
Read More