കൗണ്‍സിലര്‍ നിയമനം: വടശേരിക്കര,ചിറ്റാര്‍,കടുമീന്‍ചിറ

konnivartha.com : പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍,  പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംങും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയനവര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. (പുരുഷന്‍- 2, സ്ത്രീ- 1)   അപേക്ഷകര്‍ എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.     കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. നിയമനകാലാവധി 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം…

Read More