കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. പ്ലാന്റുകളുടെ നിര്‍മ്മാണത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം തീരുമാനിച്ചു. ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് പ്ലാന്റുകളാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. വലിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 1000 ലിറ്ററും ചെറിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജനുമാണ് ഉത്പാദിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍ എന്നീ…
Read More