കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായതോടെ പത്തനംതിട്ടയെ സംബന്ധിച്ച് ദീര്‍ഘനാളത്തെ വികസന ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുതിയ കാലം, പുതിയ നിര്‍മാണം എന്ന ആപ്ത വാക്യത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് വിസ്മയകരമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടത്തി വരുന്നത്. ഇപ്പോള്‍ ആറന്മുള നിയോജക മണ്ഡലത്തിലുടനീളമുള്ള ചെറുതും വലുതുമായ എല്ലാ റോഡുകളും ബിഎം ആന്‍ഡ് ബിസി ടാറിംഗ് ചെയ്തു കഴിഞ്ഞു. ഇതായിരുന്നില്ല 2016ന് മുന്‍പുണ്ടായിരുന്ന മണ്ഡലത്തിന്റെ അവസ്ഥ. അടിസ്ഥാന സൗകര്യ മേഖലയില്‍ ഇത്രയധികം വിപ്ലവകരമായ പ്രവര്‍ത്തികള്‍ ഉണ്ടായൊരു കാലം മുന്‍പുണ്ടായിട്ടില്ല. ജില്ലയില്‍ കോഴഞ്ചേരി പാലം ഉള്‍പ്പടെ ഒട്ടനേകം പാലങ്ങളുടെ നിര്‍മാണമാണ് നടത്തിയത്. ആരോഗ്യം, ആശുപത്രി, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം…
Read More