konnivartha.com/പത്തനംതിട്ട : രാജ്യത്തിന്റെ ഭരണഘടന പൗരർക്ക് ജീവവായുപോലെ പ്രധാനമാണെന്ന് നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്സ്റ്റാൻഡ് കവാടത്തിൽ സ്ഥാപിച്ച ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ശിലാഫലക സ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു നഗരസഭ അധ്യക്ഷന്‍. നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിത്യജീവിതത്തില്‍ ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കി ജില്ലാ ആസ്ഥാനത്തെ പത്ത് വയസിന് മുകളിലുള്ള എല്ലാവരിലും ഭരണഘടനമൂല്യം എത്തിച്ച് സമ്പൂര്‍ണ ഭരണഘടന സാക്ഷരത നഗരമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് നഗരസഭ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ഒരു പൊതു ഇടമായ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ആമുഖം സ്ഥാപിക്കുന്നത്. ഈ പ്രവര്‍ത്തനത്തില്‍ പത്തനംതിട്ടയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ ആണ് ശ്രമമെന്നും നഗരസഭ അധ്യക്ഷന്‍ പറഞ്ഞു. പരസ്പരം സ്നേഹ…
Read More