കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം: ജില്ലാ കളക്ടര്‍ ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് മാത്രം വാക്സിനേഷന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. രണ്ടാം ഡോസ് മാത്രമാണ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ ആദ്യ ഡോസ് ലഭ്യമായ തീയതി അനുസരിച്ചായിരിക്കും രണ്ടാം ഡോസിന് ഇനി മുതല്‍ പ്രാധാന്യം നല്‍കുക. ഇതനുസരിച്ച് പ്രാധാന്യമുള്ളവരെ കണ്ടെത്തി ഓരോ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കാന്‍ ടോക്കണ്‍ നല്‍കും. കേന്ദ്രങ്ങളില്‍ ഓരോ ദിവസവും നല്‍കാന്‍ സാധിക്കുന്ന ഡോസുകളുടെ എണ്ണം / ടോക്കണിന്റെ എണ്ണം പോലീസിന് കൈമാറണം. പരമാവധി 100 ടോക്കണുകള്‍ മാത്രമേ ഒരു കേന്ദ്രത്തിന് അനുവദിക്കുകയുള്ളൂ. ഇതിന്…
Read More