konnivartha.com : തിരുവല്ല റെഡ്‌ക്രോസും, എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് തിരുവല്ല താലൂക്കിലെ ഡിബിഎച്ച്എസ്എസിലും നെടുമ്പ്രം ഗവ. ഹൈസ്‌കൂളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ക്ലാസ് നയിച്ചു. റെഡ്‌ക്രോസ് ഭാരവാഹികളായ ബാബു കല്ലിങ്കല്‍, വി.പി. രാമചന്ദ്രന്‍, ജെയിംസ്, ഹെഡ്മിസ്ട്രസ് എസ്. ലത എന്നിവര്‍ പങ്കെടുത്തു
Read Moreടാഗ്: Conducted anti-drug awareness class
ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി
konnivartha.com : മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി മുസ്‌ലിയാർ ആർട്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ ഉദ്ഘാടനം ചെയ്തു. ഫാദർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പൽ ഡോ.അഞ്ജു എലിസബത് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വര്ഗീസ് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. വിൽസൺ കോശി, ജനമൈത്രി ബീറ്റ് ഓഫീസർ മനോജ് സി കെ അരുൺ രാജ്, എസ് സി പി ഓ പ്രസാദ്, സി പി ഓ സുഭാഷ് എന്നിവർ ആശംസകൾ നേർന്നു.
Read Moreലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി
konnivartha.com : കോന്നി പബ്ലിക് ലൈബ്രറിയും കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി .കോന്നി സർക്കിൾ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മുഹമ്മദാലി ജിന്ന ക്ലാസ്സ് നയിച്ചു സ്കൂൾ പി.ടി.എ പ്രസിഡൻറ്അനിൽകുമാർ, സീനിയർ അസിസ്റ്റൻ്റ് .ഉഷ, സ്റ്റാഫ് സെക്രട്ടറിസന്തോഷ് കുമാർ, പബ്ലിക് ലൈബ്രറിക്കു വേണ്ടി രാജശേഖരൻ, സഞ്ചു ജോർജ്ജ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.സുഭാഷ്, എസ്.ബിന്ദു, ബി.അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.
Read More