പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണം : ജില്ലാ കലക്ടര്‍

സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ നടപ്പാക്കുന്ന വികസന മിഷനുകളില്‍ വരുംതലമുറയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. പ്രകൃതി സംരക്ഷണത്തില്‍ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള സന്ദേശം പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായിക്കുകയായിരുന്നു കളക്ടര്‍. പ്രകൃതി സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടത് അത്യാവശ്യമാണെന്നും വരുംതലമുറയ്ക്കുവേണ്ടി പ്രകൃതിയെയും അമൂല്യമായ പ്രകൃതി വിഭവങ്ങളെയും കാത്തുസൂക്ഷിക്കേണ്ട ആവശ്യകത വിദ്യാര്‍ഥികളുടെ മനസിലേക്ക് എത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കാടും മലയും കടലുമൊക്കെ ചേര്‍ന്ന പ്രകൃതിരമണീയമായ കേരളത്തിന്റെ തനതു സൗന്ദര്യം സംരക്ഷിക്കുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുന്നതിനുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിനുമുള്ള അറിവുകളാണ് സന്ദേശത്തിലൂടെ മുഖ്യമന്ത്രി നല്‍കിയിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. നമുക്ക് വേണ്ട പച്ചക്കറികള്‍ നാം തന്നെ വിളയിക്കുക, ജൈവ വളത്തിന്റെ ഉപയോഗം ശീലമാക്കുക,…

Read More