കോന്നിയിൽ ഇടതുമുന്നണിയിൽ ആഭ്യന്തര കലാപം

കോന്നി: തദ്ദേശസ്വയംഭരണ  തെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ രൂപപ്പെട്ടിട്ടുള്ള ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ രൂക്ഷമാകുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ മുന്നണി താൽപര്യങ്ങൾ വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്ന  നേതൃത്വങ്ങളുടെ പരാതി നിലനിൽക്കുന്നതിനിടെയാണ് പ്രധാന ഘടക കക്ഷിയായ സി പി ഐക്ക് നേരിടേണ്ടി വന്ന വലിയ തിരിച്ചടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സി പി ഐയുടെ  കൈവശമുള്ള  ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മുന്നണിയിൽ നിന്നും മുമ്പ് പുറത്താക്ക പ്പെട്ട വ്യക്തിക്ക് സീറ്റ് നൽകിയതാണ് തർക്കങ്ങൾ രൂക്ഷമാക്കുന്നത്. മുമ്പ് അടൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപ്പെട്ട പാർട്ടി വിട്ട കോന്നിയൂർ പികെയാണ് ഇവിടെ സ്ഥാനാർത്ഥി. അതും സ്വതന്ത്ര്യനായി നിൽക്കുന്ന പി കേയ്ക്കു സി പി ഐ എമ്മും , കോന്നി എം എൽ എ കെയു ജനീഷ് കുമാറുമാണ് ചരട്ടിവലികൾ നടത്തിയത്. സി പി  ഐയില്‍ ഇതേ…

Read More