കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു.കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നിഎം എല്‍ എ അഡ്വ .കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ,റവ. എൽവിൻ ചെറിയാൻ എബ്രഹാം,റവ. ജോമോൻ. ജെ എന്നിവർ പ്രസംഗിച്ചു. അരുവാപ്പുലം താബോർ മാർത്തോമാ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു . മുതുപേഴുങ്കൽ മാർത്തോമാ യുവജനസഖ്യം ഡാൻസ് അവതരിപ്പിച്ചു . ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും കോന്നി സെന്റർ യുവജന സഖ്യം സെക്രട്ടറി സ്റ്റെലിൻ.എം . ഷാജി നന്ദിയും രേഖപ്പെടുത്തി.

Read More