കരുതലും കൈത്താങ്ങും അടൂരില്‍ ഫലപ്രാപ്തി അദാലത്തിന്റെ മുഖമുദ്ര – മന്ത്രി വീണാ ജോര്‍ജ് ഫലപ്രാപ്തിയാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ മുഖമുദ്രയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ താലൂക്ക്തല അദാലത്ത് കണ്ണംകോട് സെയിന്റ് തോമസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിഹാരനടപടികളിലെ പുരോഗതിയും അവയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് അദാലത്ത് വീണ്ടും നടത്താന്‍ പ്രചോദനമായത്. നേരിട്ടുള്ള ജനസൗഹൃദ ഇടപെടലാണിത്. സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ഇവിടെ. എല്ലാ വകുപ്പുകളുമായും കൂട്ടായ്മയാണ് അദാലത്ത് സുഗമമാക്കുന്നത്. പരാതികള്‍ കുറയുന്നത് കാര്യപ്രാപ്തിക്ക് തെളിവാകുന്നു എന്നും മന്ത്രി പറഞ്ഞു. മുഖ്യപ്രഭാഷണം നിര്‍വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വകുപ്പുവേര്‍തിരിവില്ലാതെ അദാലത്തിലെത്തുന്ന മന്ത്രിമാരുടെ അധികാരവിസ്തൃതിയാണ് പ്രശ്‌നപരിഹാരം വേഗത്തിലാക്കുന്നത് എന്ന് വ്യക്തമാക്കി. എടുത്ത തീരുമാനം കൃത്യതയോടെ നടപ്പിലാക്കി ഗുണമേന്‍മയുള്ള ഭരണം എന്ന സര്‍ക്കാരിന്റെ ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കുന്നത്. സാങ്കേതിക വിദ്യയും മുന്‍ അദാലത്തുകളുടെ വിജയവുമാണ് പരാതികള്‍…
Read Moreടാഗ്: chittayam gopakumar
യേശുദേവന്റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി :പരമ്പരാഗത നെൽവിത്തുകളുടെ ശേഖരം
konnivartha.com: പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ…
Read Moreപോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്‍
പരാതിരഹിത പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുറ്റകൃത്യങ്ങള്‍ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത കോണ്‍സിലിങ് സെന്ററിന്റെ ഏഴാംമത് വാര്‍ഷിക സമ്മേളനം അടൂര്‍ ബോധിഗ്രാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, വാര്‍ഡ് കൗണ്‍സിലര്‍ സുധ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം
konnivartha.com: കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് ധന്യാ ദേവി, മെമ്പറന്മാരായ അഡ്വ : സി. പ്രകാശ്, എ. ജി. ശ്രീകുമാര്‍, വി. ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍,…
Read Moreശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് വിപുല തയ്യാറെടുപ്പ് – ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ഇടത്താവളവികസനം, വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങും. മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുന്ന തീര്‍ഥാടനകാലത്തിനായുള്ള പ്രവൃത്തികള്‍ നേരത്തെ ആരംഭിക്കുന്നതിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകും. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനും പോലിസ് പ്രത്യേക ശ്രദ്ധപതിപ്പിക്കും. തീര്‍ഥാടകര്‍ക്ക് പന്തളം ഇടത്താവളത്തില്‍ താമസിക്കുന്നതിന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിംഗ് സുഗമമാക്കുന്നതിനും നടപടിസ്വീകരിക്കും. ശൗചാലയ സംവിധാനം വൃത്തിപൂര്‍വവും പ്രകൃതിസൗഹൃദമായും നിര്‍മിക്കും. അച്ചന്‍കോവിലാറിന്റെ തീരത്ത് വേലികെട്ടി അപകടസ്ഥലങ്ങളില്‍ ഇറങ്ങുന്നതിനെതിരെ സുരക്ഷ ഒരുക്കും. അലോപതി-ആയുര്‍വേദ-ഹോമിയോ വകുപ്പുകളുടെ സേവനം ഉണ്ടാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതമായ ഇടവേളകളില്‍ പരിശോധന…
Read Moreചിറ്റയവും വീണയും ഒരേ വേദിയിൽ വീണ്ടും കണ്ടു മുട്ടി
konnivartha.com : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാജോർജും വീണ്ടും ഒരേ വേദിയിലെത്തി. കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് രണ്ടുപേരും പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള തർക്കങ്ങളും പാർട്ടിനേതൃത്വങ്ങളുടെ വാഗ്വാദവുമൊക്കെ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. കൊടുമൺ ഉൾക്കൊള്ളുന്ന അടൂർ മണ്ഡലത്തിലെ എം.എൽ.എ.യാണ് ചിറ്റയം ഗോപകുമാർ സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള വിപണനമേളയിലേക്ക് ചിറ്റയത്തെ തലേദിവസം വിളിച്ചതും തുടർന്ന് അദ്ദേഹം വിട്ടുനിന്നതുമെല്ലാം വിവാദമായിരുന്നു. സമാപനസമ്മേളനത്തിലും ചിറ്റയം പങ്കെടുത്തില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാജോർജ് എം.എൽ.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും അദ്ദേഹം പരസ്യമായി പറയുകയുംചെയ്തു.കൊടുമൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.എ. ചിറ്റയത്തേയും എ.എ.വൈ.എഫ്. വീണയേയും ഒഴിവാക്കിയാണ് നവമാധ്യമ പ്രചാരണം നടത്തിയത്.
Read Moreആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘ പത്തനംതിട്ട ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വീണാ ജോര്‍ജ് പരാജയം ‘ konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ളആളുമെന്ന നിലയില്‍ വീണ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനം . അടൂര്‍ എം എല്‍ എ യും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ആണ് രംഗത്ത് . പത്തനംതിട്ട ജില്ലയുടെ ചുമതല ഉള്ള വീണ ജോര്‍ജ് ജില്ലയിലെ എം എല്‍ എമാരെ എകോപിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയം ആണെന്ന് ആണ് ആരോപണം . പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല അതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . വീണ ജോര്‍ജിന്‍റെ ഈ നയം ഇടതു മുന്നണിയില്‍ ഉന്നയിക്കുംഎന്നും ഡെപ്യൂട്ടി സ്പീക്കർ…
Read Moreതെക്കേക്കരയില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് തുടക്കമായി
ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുകയുമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും, കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുകയും അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുവാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. തെക്കേക്കരയില്‍ അര ഏക്കര്‍ തരിശ് പുരയിടത്തിലാണ് കൃഷി ആരംഭിക്കുന്നത്.…
Read More