അടൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിന് ആറുകോടിയുടെ ഭരണാനുമതി : ചിറ്റയം ഗോപകുമാര്‍

  konnivartha.com; അടൂര്‍ നിയോജകമണ്ഡലത്തിലെ കടമ്പനാട്, കൊടുമണ്‍   പഞ്ചായത്തുകളിലുള്‍പ്പെട്ട രണ്ട് ബജറ്റ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ കടമ്പനാട് മുടിപ്പുര ദേശക്കല്ലുംമൂട് റോഡിനും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാച്ചുവയല്‍ – ആനന്ദപ്പള്ളി റോഡിനുമാണ് മൂന്നു കോടി വീതം അടങ്കല്‍ വകയിരുത്തി ഭരണാനുമതി ലഭിച്ചത്. ഒന്നര കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളവയാണ് രണ്ടു പാതകളും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സമയബന്ധിതമായി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Read More

അടൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡ് നിര്‍മാണത്തിന് ഭരണാനുമതി

  konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഓപ്പറേറ്റിങ് യാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.   നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി നടപടി പുരോഗമിക്കുന്നു. സമയബന്ധിതമായി ടെന്‍ഡറിങ് സാധ്യമാക്കുമെന്നും ഡെപ്യൂട്ടിസ്പീക്കര്‍ അറിയിച്ചു. ഡിപ്പോയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് ഒരു കോടി രൂപയ്ക്കുളള അന്തിമ ഭരണാനുമതി അവസാന ഘട്ടത്തിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.

Read More

അടൂര്‍ കൈതപ്പറമ്പ് വഴി കൊട്ടാരക്കര: ബസ് സര്‍വീസ് ആരംഭിച്ചു

  konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൈതപ്പറമ്പ് വഴി കൊട്ടാരക്കരയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. മഹേഷ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ തുളസീധരന്‍ പിള്ള, കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദ്, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രാജേഷ് തോമസ്, പ്രൊഫ. കെ മോഹന്‍ കുമാര്‍, ബി ജോണ്‍ കുട്ടി, സി മോഹനന്‍, രഞ്ജിത്, രാജേഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

Read More

ചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം

  konnivartha.com; ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാത്തന്നുപ്പുഴ, റോഷന്‍ ജേക്കബ്ബ്, അനില്‍ പൂതക്കുഴി, മറിയാമ്മ തരകന്‍, ഉഷാ ഉദയന്‍, എല്‍ സി ബെന്നി, സൂസന്‍ ശരികുമാര്‍, സ്വപ്ന, ശോഭന കുഞ്ഞ് കുഞ്ഞ്, റോസമ്മ ഡാനിയല്‍, ആര്‍ ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.

Read More

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി: ചിറ്റയം ഗോപകുമാര്‍

konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. നിലവിൽ ഡെപ്യൂട്ടി സ്പീക്കറാണ്. സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾ സിപിഐ ജില്ലാ കൗൺസിലിലേക്ക് 45 പേരെയും പകരം പ്രതിനിധികളായി അഞ്ചു പേരെയും തിരഞ്ഞെടുത്തു. മുണ്ടപ്പളളി തോമസ്, ഡി.സജി, ടി.മുരുകേഷ്, അടൂർ സേതു, കുറുമ്പുകര രാമകൃഷ്ണൻ, കെ.പത്മിനിയമ്മ, ആർ.രാജേന്ദ്രൻ പിള്ള, എം.മധു, എസ്.രാധാകൃഷ്ണൻ, ആർ.ജയൻ, ഏഴംകുളം നൗഷാദ്, സന്തോഷ് പാപ്പച്ചൻ, കെ.എസ്.അരുൺ, പി.ആർ.ഗോപിനാഥൻ, മലയാലപ്പുഴ ശശി, കെ.രാജേഷ്, എ.ദീപകുമാർ, ബീനാ മുഹമ്മദ്റാഫി, സുമതി നരേന്ദ്രൻ, എം.പി.മണിയമ്മ, മിനി മോഹൻ, സത്യാനന്ദപ്പണിക്കർ, സി.കെ. അശോകൻ, ബി.ഹരിദാസ്, ശരത്ചന്ദ്രകുമാർ, ജി.ബൈജു, സി.മണിക്കുട്ടൻ, രേഖ അനിൽ, ബാബുരാജ്, എം.വി.പ്രസന്ന കുമാർ, ലിസി ദിവാൻ, ജോജോ കോവൂർ, സന്തോഷ് കെ.ചാണ്ടി, കെ.സതീഷ്, അനീഷ് ചുങ്കപ്പാറ, കെ.ജി.രതീഷ്കുമാർ, വിജയമ്മ ഭാസ്കർ, ബാബു പാലയ്ക്കൽ, വി.സി.അനിൽകുമാർ, ബിബിൻ ഏബ്രഹാം, വിജയ വിൽസൺ,…

Read More

സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്‌കാരം സമ്മാനിച്ചു

  konnivartha.com: സംസ്ഥാനത്തെ വനവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ കൂട്ടായ്മ ‘സ്നേഹപ്പച്ച’ യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിയ്ക്കായി ഏർപ്പെടുത്തിയ സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്‌കാരം കേരള നിയമസഭ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു സമ്മാനിച്ചു.   അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി, സ്നേഹപ്പച്ച ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ രേഖ സ്നേഹപ്പച്ച എന്നിവർ ചേർന്നാണ് ചിറ്റയം ഗോപകുമാറിന് പുരസ്‌കാരസമർപ്പണം നിർവഹിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്നേഹപ്പച്ച അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഡോ. അടൂർ രാജൻ, പ്രഗതി സ്കൂൾ മാനേജർ ടി. ആർ. സുരേഷ്, സംഗേഷ്.ആർ. നായർ, ഗാന്ധിഭവൻ…

Read More

അടൂര്‍ – ദേശകല്ലുംമൂട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു

കോവിഡ് കാലത്ത് നിര്‍ത്തിവച്ച് അടൂര്‍ -ദേശകല്ലുംമുട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാറുമായി ഡെപ്യൂട്ടി സ്പീക്കര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പങ്കെടുത്തു.

Read More

ശാസ്ത്രീയ വാഴകൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

  konnivartha.com: ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിച്ച് മൂല്യവര്‍ദ്ധിത ഉതപ്ന്നനിര്‍മാണത്തിലൂടെ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ശാസ്ത്രീയ വാഴകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴതൈ, വളങ്ങള്‍ എന്നിവയും കീടനാശിനി ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായി. വാഴഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോണി വര്‍ഗീസ്, ഡോ. എം. ഡിക്ടോജോസ് എന്നിവര്‍ സംസാരിച്ചു.

Read More

ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍: ഡെപ്യൂട്ടി സ്പീക്കര്‍

  ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏഴംകുളം പാലമുക്ക് മുതല്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡ് പണി നടക്കുന്നത്. കനാല്‍പ്പാലത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി. ബീമിന്റെ കോണ്‍ക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി നടക്കുന്നു. ജനുവരി 25ന് മുമ്പ് ബീമിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഫെബ്രുവരി 15 ന് മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കാല്‍ നടയായി പാലത്തിലൂടെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും. പാലത്തിന് ഇരുഭാഗത്തുമുള്ള റോഡ്, ഓടകള്‍ എന്നിവയുടെ നിര്‍മാണം നടക്കുന്നു. പാലമുക്ക് മുതല്‍ ഏഴംകുളം അമ്പലത്തിന് സമീപം വരെ റോഡ് നിരപ്പാക്കി മെറ്റല്‍ വിരിച്ചു. ഓടകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. പാലം മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍പണികള്‍ പൂര്‍ത്തിയാക്കി.…

Read More

അടൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 3.02 കോടി രൂപ അനുവദിച്ചു

  konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചിലവഴിച്ച ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയന്‍ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമണ്‍ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. കൊടുമണ്‍ പഞ്ചായത്തിലെ അറന്തക്കുളങ്ങര എല്‍പിഎസ് ന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. ഏറത്തു പഞ്ചായത്തിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രാസൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സ്‌കൂള്‍ ബസ് വാങ്ങി നല്‍കും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അങ്കണവാടിക്ക് 27 ലക്ഷം രൂപയും പള്ളിക്കല്‍ അങ്കണവാടിക്ക് 20 ലക്ഷം രൂപയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 29 -ാം നമ്പര്‍ അങ്കണവാടിക്ക് 15 ലക്ഷം രൂപയും അനുവദിച്ച്…

Read More