ഓഗസ്റ്റ് 20 മുതല്‍ ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെ ഗതാഗത നിരോധനം

  konnivartha.com: ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുളള റോഡില്‍ കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 20 മുതല്‍ ഇതുവഴിയുളള ഗതാഗതം പൂര്‍ണമായി നിരോധിക്കും. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി- ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡും ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757

Read More

മത്തായി കസ്റ്റഡി മരണം: തുടരന്വേഷണത്തിന് ഉത്തരവ്

  പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2020 ജൂലൈ 28 നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകിട്ട് മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നും വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു.   കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം…

Read More

അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചു : അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ

  konnivartha.com: അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.ചിറ്റാർ പെരുനാട് പഞ്ചായത്ത് അതിർത്തിയിലുള്ള മണക്കയം പാലം മുതൽ അള്ളുങ്കൽ വരെ 4.200 കിലോമീറ്റർ ദൂരം  ഇനി പൂർണ്ണമായും സഞ്ചാരയോഗ്യമാകും .ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും കലുങ്കും നിർമ്മിച്ചാണ് പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. സീതത്തോട് പാലം പണി നടക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് മക്കയത്തു നിന്ന് അള്ളുങ്കൽ വഴി കോട്ടമൺപാറ ,ആങ്ങമൂഴി , വാലുപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇനി വേഗത്തിൽ സഞ്ചരിക്കാനാവും.ഭാവിയിൽ കക്കാട് പവർ ഹൗസ് സീതത്തോട് മാർക്കറ്റ് റോഡിൽ എന്തെങ്കിലും ഗതാഗത തടസം ഉണ്ടായാലും ഈ റോഡ് സമാന്തര സംവിധാനമായി ഉപയോഗിക്കാം. സീതത്തോട് പവർഹൗസ് ജംഗ്ഷനിലെ പാലത്തിൽ നിന്നും 6.100 കിലോമീറ്റർ സഞ്ചരിച്ചാൽ ചിറ്റാർ, പെരുനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണക്കയം പാലം ജംഗ്ഷനിൽ എത്താൻ കഴിയും.ആവശ്യമായ വീതി…

Read More

ചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും

  konnivartha.com: കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിദ്ധ്യമറിയിക്കുന്ന  കാട്ടു കൊമ്പൻമാരെ തടയാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിയായി.അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി. ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കും.6 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിച്ച് നാട്ടുകാർക്കും കൃഷിക്കും സുരക്ഷയൊരുക്കും.സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ പരിപാലന ചുമതല വനം വകുപ്പ് നിർവഹിക്കും.വന സംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകർരെ ശമ്പളം നൽകി  വേലിയിൽ പടലുകളും കളകളും കയറി തകരാർ സംഭവിക്കാതിരിക്കാൻ നിയോഗിക്കും. ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡിഎഫ്ഒ നേതൃത്വം നല്കുന്ന മോണിട്ടറിംങ് കമ്മറ്റി…

Read More

ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

  konnivartha.com: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ…

Read More

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

  konnivartha.com: കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 6 സി എം അഞ്ചു ബി ജെ പി രണ്ടു എന്നിങ്ങനെ ആയിരുന്നു കക്ഷി നില . അടൂര്‍ പ്രകാശ്‌ എം പിയുടെ സാന്നിധ്യത്തില്‍ കോൺഗ്രസ്സിൽ പ്രസിഡന്റ് പദവി പങ്കു വെക്കാന്‍ ധാരണയായി .ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും എന്നായിരുന്നു ധാരണ . എന്നാല്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു…

Read More