കുട്ടികള്‍ നാളെയുടെ പ്രതീക്ഷയാണെന്നും നാടിനെ നയിക്കേണ്ടവരാണെന്നും ജില്ലാ കലക്ടറും ശിശുക്ഷേമ സമിതി പ്രസിഡന്റുമായ എസ് പ്രേം കൃഷ്ണന്‍. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷം പൊതുസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചി അറിഞ്ഞ് വളരാനുള്ള സാഹചര്യം അധ്യാപകരും രക്ഷിതാക്കളും ഒരുക്കണം. സ്വപ്നങ്ങള്‍ നേടാന്‍ പരശ്രമിക്കണം. പഠനത്തിനൊപ്പം കലാ-കായിക കഴിവുകള്‍ പരിപോഷിപ്പിക്കാനും ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍ ദേവനാഥ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് തിരുവല്ല ഡിബിഎച്ച്എസ് വിദ്യാര്‍ഥിനി പാര്‍വതി വിനീത് അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കര്‍ മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സിയാ സുമന്‍ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.…
Read More