ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ അടൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പഠന ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടൂരിന്റെ സാംസ്കാരിക രംഗത്തു നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും പഠന ക്ലാസ് വഴിയൊരുക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ടികെജി നായര്‍ ക്ലാസിനെപ്പറ്റി വിശദീകരിച്ചു. എട്ടു വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 250 കുട്ടികളെയാണ് പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. വാദ്യസംഗീതം,…
Read More