konnivartha.com: തപാൽ ഓഫീസുകളെന്നാൽ ഇപ്പോൾ പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളും മാത്രമല്ലെന്നും പേയ്‌മെന്റ് ബാങ്കുകൾ, സേവിംഗ്‌സ് ബാങ്കുകൾ, ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ എന്നിവയും കൂടിയായി അവ വികസിച്ചിരിക്കുകയാണെന്നും കേന്ദ്ര ഗ്രാമവികസന, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി. പുതുതായി നിർമ്മിച്ച വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണുകളുടെ യുഗത്തിൽ തപാൽ വകുപ്പ് തകർച്ച നേരിടുന്ന സാഹചര്യത്തിലും, പോസ്റ്റ് ഓഫീസുകളെ എങ്ങനെ പുതിയ രൂപത്തിലേക്ക് മാറ്റാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. തപാൽ വകുപ്പിനെ ഒരു ആഗോള ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ആശയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നു പോലും പോസ്റ്റ് ഓഫീസുകൾ വഴി അത് തടസ്സമില്ലാതെ ചെയ്യാൻ കഴിയുമെന്ന് ഡോ. പെമ്മസാനി പറഞ്ഞു.…
Read Moreടാഗ്: Chief Postmaster General
തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു :കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു
konnivartha.com: യുവാക്കളുടെ ശക്തീകരണത്തിനും രാഷ്ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള പ്രേരക ശക്തിയാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്‍കരണവകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനക്ഷേമം, വികസനം, എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവട് വെയ്പ്പാണ് റോസ്ഗാർ മേളയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയെ കെട്ടിപ്പെടുക്കാനും, രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് റോസ്ഗാർ മേളയിലൂടെ പ്രതിഫലിക്കുന്നത്. പൊതു സേവനം യുവാക്കൾക്ക് പ്രാപ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ സംരഭം. കേന്ദ്ര ഗവണ്മെന്റ് സർവീസിൽ ചെരുന്നവർക്ക് പരിശീലനം നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച കർമയോഗി പ്രാരംഭിനെക്കുറിച്ചും കേന്ദ്രമന്ത്രി…
Read More