വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 33 സെമിനാറുകൾ സംഘടിപ്പിക്കും കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന ‘വിഷൻ 2031’ സെമിനാറുകളുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമിൽ വകുപ്പ് മന്ത്രിമാരുടേയും ചിഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് ‘വിഷൻ 2031’ സെമിനാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം 2031-ൽ ആഘോഷിക്കുമ്പോൾ കേരളം എവിടെ എത്തിനിൽക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നൽകുന്നതുമായിരിക്കും സെമിനാറുകളിലെ ചർച്ചകൾ. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങൾ സ്വരൂപിക്കും. ഒക്ടോബർ മാസത്തിൽ വിവിധ വിഷയങ്ങളിലായി വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടുകൂടി 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. അതാത് വകുപ്പുകളിൽ…
Read More