ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. കറുപ്പും വെളുപ്പും കരുക്കള്‍ കൊണ്ട്, രണ്ട് പേര്‍ തമ്മില്‍; കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 സമചതുര കളങ്ങളുള്ള ബോര്‍ഡിലാണ്, അവരുടെ അറിവും കഴിവും പ്രാപ്തിയും ഉപയോഗിച്ചു ചെസ്സില്‍ മാറ്റുരയ്ക്കുന്നത്.ചെസ്സ് ബോര്‍ഡ് വയ്ക്കുന്ന വിധമാണ്. താഴെ വലതുമൂലയിലുള്ള ചതുരം എല്ലായ്‌പ്പോഴും വെളുത്ത കളം ആയിരിക്കണം. ഓരോ കളങ്ങള്‍ക്കും പ്രത്യേകമായ പേരുണ്ട്. വെള്ളക്കരുക്കള്‍ ഏതുഭാഗത്തു വയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി, അതിന്റെ ഏറ്റവും താഴെ ഇടതു ഭാഗത്തുള്ള കളത്തെ a1 എന്നു വിളിക്കുന്നു. അങ്ങനെ a1,a2,…a8,b1, c1,d1,…h1,h2,…h8 64 കളങ്ങളുടെ പേരുകള്‍ തന്നിരിക്കുന്ന ബോര്‍ഡ് നോക്കി മനസിലാക്കാവുന്നതാണ്. കരുക്കള്‍ക്കും പേരും അതിന് ചുരുക്കെഴുത്തും ഉണ്ട്. ചെസ്സ് കളി രേഖപ്പെടുത്താന്‍ അതാണ് ഉപയോഗിക്കുന്നത്. കളിയിലെ ശാക്തിക ബലാബലം താരതമ്യം ചെയ്യാന്‍,…
Read More