‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

  konnivartha.com/ചെങ്ങന്നൂർ : പുന്തല മുസ്ലീം ജമാ അത്തിന്‍റെ നേതൃത്വത്തിൽ ‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു. ഇഫ്താർ സംഗമങ്ങൾ മതസൗഹാർദ്ദത്തിന്റെ മഹനീയ വേദികളാണെന്ന് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലം സ്ഥാപകനും  വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. ‘ഇഫ്താർ സംഗമം’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ച സംഗമം ഇമാം മുഹമ്മദ്‌ അസീം മൗലവി, കെ. പി സി. സി. സെക്രട്ടറി അഡ്വ. എബി കുറിയാക്കോസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ്മോൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ മിഥുൻ കുമാർ മയ്യൂരം, ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി കെ സനോജ്, പത്തനംതിട്ട ജില്ല സെക്രട്ടറി ബി. നിസാം, ഫോക്ക്ലോർ അക്കാഡമി ചെയർമാൻ ഓ. എസ്.…

Read More

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

  യുവാവ് ഷോക്കേറ്റ് മരിച്ചു.കൗതുകവസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ മംഗലം ആശാരി പറമ്പിൽ വിപിൻ (29) ആണു മരിച്ചത്. വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമിക്കുകയായിരുന്നു വിപിൻ.ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പം മുതൽ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു വിപിൻ.പരേതനായ വേണുവിന്റെയും ശ്രീധനിയുടെയും മകനാണ്. സഹോദരങ്ങൾ: വീണ, വിഷ്ണു.

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (ജൂൺ 28):കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ

കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (ജൂൺ 28) konnivartha.com: ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ (ജൂൺ 28) ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

Read More

വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.

Read More

വരവേഗവിസ്മയവുമായി ജിതേഷ്ജി ഒക്ടോബർ 27 ന് ചെന്നിത്തലയിൽ  എത്തുന്നു

    Konnivartha. Com :മുൻ സാംസ്കാരികമന്ത്രി അഡ്വ: സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ചെങ്ങന്നൂർ പെരുമ” മെഗാ ഫെസ്റ്റ് പ്രോഗ്രാമിൽ ഒക്ടോബർ 27 വ്യാഴം 3 മണിക്ക് ചെന്നിത്തല മഹാത്മാ സ്‌കൂളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി വരയരങ്ങ് : വരവേഗവിസ്മയം  ഇന്ററക്റ്റീവ് & ഇൻഫോടൈൻമെന്റ് മെഗാ സ്റ്റേജ് ഷോയുമായി എത്തുന്നു.   20 ലേറെ ലോകരാജ്യങ്ങളുൾപ്പെടെ ഏഴായിരത്തി ത്തിലേറെ വേദികളിൽ വേഗവരയുടെ ഇടിമിന്നൽ വേഗത്തുടിയും വാക്കിന്റെ കടലിരമ്പവും അറിവും ഉല്ലാസവും സമഞ്ജസമായി സമന്വയിപ്പിച്ച് വേറിട്ട ദൃശ്യവിസ്മയം സൃഷ്ടിച്ച അതിവേഗചിത്രകാരനാണ് ജിതേഷ്ജി.   സോഷ്യൽ മിഡിയയിൽമഹാതരംഗമായ ജിതേഷ്ജിയുടെ വേഗവര വിഡിയോകൾക്ക് ദശലക്ഷക്കണക്കിനാണ് പ്രേക്ഷകർ.

Read More