konnivartha.com: കോന്നി :വന്യമൃഗ ശല്യം രൂക്ഷമായ കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ 4 ദിവസമായി മേഖലയിൽ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം എൽ എ കളക്ടറേയും , ഡി എഫ് ഒ യെയും, വനം, റവന്യു, കെ എസ് ഈ ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്. ജനങ്ങൾ പരാതികളും ആശങ്കകളും എംഎൽ എ യുമായി പങ്കുവെച്ചു.പാടം പിച്ചാണ്ടിക്കുളം ഫോറെസ്റ് ഔട്ട് പോസ്റ്റ് മുതൽ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡിൽ കഴിഞ്ഞ ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.കൂടുതൽ വനപാലകർ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്.പൂമരുതിക്കുഴിയിൽ ഇന്നലെ പുലി വളർത്തുനായയെ…
Read More