കേരളം, മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്പശ്ചിമബംഗാൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്, വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും ആവശ്യമായ പിന്തുണ അതാത് ഭരണകൂടങ്ങൾക്ക് ഉറപ്പുനൽകുന്നത് ലക്ഷ്യമിട്ടാണ് നടപടി മൂന്നു പേരടങ്ങുന്ന വിദഗ്ധ സംഘത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ നേതൃത്വം നൽകും. സംസ്ഥാന /കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി ചേർന്ന് പ്രവർത്തിക്കുന്ന സംഘങ്ങൾ, മേഖലയിൽ കോവിഡ്കേസുകളിൽ അടുത്ത കാലത്തായി ഉണ്ടായ വർധനയുടെ കാരണങ്ങൾ പരിശോധിക്കും. രോഗപ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ അധികൃതരുമായി ചേർന്ന് ആവശ്യമായ നിയന്ത്രണ നടപടികൾക്കും സംഘങ്ങൾ രൂപം നൽകും പ്രതിദിന രോഗ സ്ഥിരീകരണത്തിൽ വർധന രേഖപെടുത്തുന്ന കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ ഭരണകൂടങ്ങൾക്ക്…
Read More