ബുക്ക് ചെയ്ത ടിക്കറ്റുകൾ താഴ്ന്ന ക്‌ളാസ്സുകളിലേക്ക് മാറ്റുന്നത് മൂലം ബുദ്ധിമുട്ട് നേരിടുന്ന വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി DGCA വ്യവസ്ഥകൾ ഭേദഗതി ചെയ്യും ന്യൂ ഡൽഹി: ഡിസംബർ 23, 2022 വിമാന സർവ്വീസുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനും യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനും ഒപ്പം, ചിലപ്പോൾ വിമാന കമ്പനികൾ ടിക്കറ്റുകൾ തരംതാഴ്ത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ പ്രീമിയം ഇക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ, ചെക്ക്-ഇൻ സമയത്ത്, ഉപയോഗയോഗ്യമല്ലാത്ത സീറ്റുകൾ, വിമാനങ്ങളുടെ മാറ്റം, സൗകര്യം പരിമിതമാണെങ്കിലും കൂടുതല്‍ ബുക്കിംഗ് നടത്തുക തുടങ്ങിയ വിവിധ കാരണങ്ങളാൽ താഴ്ന്ന ക്ലാസിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. അത്തരം അസൗകര്യങ്ങൾ കണക്കിലെടുത്ത് വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് DGCA സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (CAR) സെക്ഷൻ-3, സീരീസ് എം പാർട്ട് IV ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ്. “ബോർഡിംഗ് നിരസിക്കുക,…
Read More