സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടി നടത്തി

  konnivartha.com: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാർ പദ്ധതികളെക്കുറിച്ച് അറിവ് നേടേണ്ടത് അനിവാര്യമാണെന്ന് യു. പ്രതിഭ എംഎൽഎ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സർക്കാർ പദ്ധതികളെക്കുറിച്ച് നടത്തിയ സംയോജിത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കുന്ന പദ്ധതിളെക്കുറിച്ച് മനസ്സിലാക്കി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംഎൽഎ പറഞ്ഞു. കായംകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ എസ്. ഗൗരി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ, ഐസിഡിഎസ് സൂപ്പർവൈസർ ധന്യ മഹേഷ് എന്നിവർ പ്രസംഗിച്ചു. കായംകുളം നഗരസഭ, ഐസിഡിഎസ്, ഫയർ & റസ്ക്യൂ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്കായി…

Read More

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം നെട്ടയം ശ്രീ ശാരദ കോളജ് ഓഫ് നഴ്സിങ്ങിൽ നടന്ന പരിപാടിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലന പരിപാടി, ബോധവത്ക്കരണ ക്ലാസ്, മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി., ഫീൽഡ് എക്‌സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, പ്രിൻസിപ്പൽ ഡോ കുമാരി ഹരിപ്രിയ ഒ.ബി., മെഡിക്കൽ ഓഫീസർ ഡോ. സീന ടി.എസ്, ഡോ. ആര്യ എം. എസ്., ഉമ കല്യാണി തുടങ്ങിയവർ പ്രസംഗിച്ചു. കൂടാതെ…

Read More

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടി

  konnivartha.com/ചേർത്തല: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീളുന്ന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും എഡിഎം ആശാ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ചേർത്തല പവർഹൗസ് റോഡ് അന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന ത്രിദിന പരിപാടി വ്യാഴാഴ്ച്ച വരെ നീളും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള- ലക്ഷദ്വീപ് റീജിയൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.പാർവതി ഐഐഎസ് ആമുഖ പ്രഭാഷണം നടത്തി.ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജെ. മായാ ലക്ഷ്മി , വാർഡ് കൗൺസിലർ മിത്രവിന്ദ ഭായി, എസ്ബിഐ ആലപ്പുഴ റീജിയൻ മാനേജർ സുരേഷ് ഡി.തോമസ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ…

Read More

കടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

  konnivartha.com: ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികൾ മനുഷ്യൻ പാലിക്കണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്. ശുചിത്വത്തെക്കുറിച്ച് ലോകത്തൊരിടത്തും ഇത്തരം ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ഭാരതത്തിൽ ശ്രീബുദ്ധൻ ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന പാഠം പിൽക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു. ശുചിത്വത്തെക്കുറിച്ചുള്ള മുൻഗാമികളുടെ ശ്രമങ്ങൾ ഫലപ്രദമായി…

Read More

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

  konnivartha.com: പത്താം അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്ക‌‌ട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‌യോ​ഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയെ പൂർണമായി പരിവർത്തനപ്പെടുത്താൻ യോ​ഗയ്ക്ക് സാധിക്കുമെന്നും, മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ഒരുപോലെ ആരോ​ഗ്യത്തോടെ പരിപാലിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ യോ​ഗ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ഏകാ​ഗ്രത, ഓർമശക്തി, പഠനശേഷി എന്നിവ വർധിപ്പിക്കുന്നതിൽ യോ​ഗയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം വി​ദ്യാർത്ഥികളോട് സംസാരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.…

Read More

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികളുമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ

    konnivartha.com: പത്താം അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ദ്വിദിന പരിപാടികൾ സംഘടിപ്പിക്കുന്നു. യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന സംയോജിത ബോധവൽക്കരണ പരിപാടി ( 20.06.2024) പേരൂർക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും ( 21.06.24) തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും നടക്കും. കൊല്ലം ശ്രീനാരായണ വനിതാ കോളജും കൊല്ലം നാഷനൽ ആയുഷ് മിഷനുമായി ചേർന്ന് ( 20.06.24) വെബിനാറും സംഘടിപ്പിക്കും.പേരൂർക്കട എസ്എപി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന പരിപാടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ഓഫ് കമ്യൂണിക്കേഷൻ അഡിഷനൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് ഉദ്ഘാടനം ചെയ്യും. 21ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹോളിസ്റ്റിക്…

Read More