സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ

ഖൽബിലെ ഖത്തർ : കൊല്ലത്തെ ത്രില്ലടിപ്പിച്ച് ജിതേഷ്ജിയുടെ വരയരങ്ങ്: സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ   konnivartha.com : ഇടിമിന്നൽ വേഗത്തിൽ ഇരുകൈകളും അതിവേഗ ചിത്രകാരൻ ഒരേപോലെ ചലിപ്പിച്ചപ്പോൾ സ്റ്റേജിലെ വലിയ വൈറ്റ് ബോർഡിൽ മെസ്സിയുടെ ചിത്രം കാർട്ടൂണായി! ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ് ജിതേഷ്ജി വരവേഗവിസ്മയം ഒരുക്കുന്നതു തത്സമയം ക്യാമറയിൽ പകർത്താൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് ആരാദ്ധ്യയായ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും രംഗത്തുണ്ടായിരുന്നു. മെസ്സിക്ക് പിന്നാലെ ക്രിസ്ത്യാനോ റോണാൾഡോയും നെയ്മറും കിലിയൻ എമ്പാപ്പേയും വേഗവരയിൽ കാർട്ടൂൺ താരങ്ങളായി ജിതേഷ്ജിയുടെ പെയിന്റിംങ് ബ്രഷിൽ നിന്ന് ദ്രുതവേഗത്തിൽ പിറവികൊണ്ടു. പ്രേക്ഷകരായി കൊല്ലം കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് കായിക പ്രേമികൾക്ക് നവ്യാനുഭവമായിരുന്നു ലോകകപ്പ് ഫുട്ബോൾ അറിവുകളും താര വേഗവരയും സമഞ്ജസമയായി സമന്വയിപ്പിച്ച ജീ ഇൻഫോടൈൻമെന്റ് എന്ന വെറൈറ്റി സ്റ്റേജ് ഷോ. കൊല്ലം കോർപ്പറേഷനും…

Read More